LATEST JOB VACANCY IN KERALA






പിട്ടാപ്പിള്ളിൽ ഏജൻസീസിൽ ജോലി ഒഴിവുകൾ 

65 ഷോറുമുകളുമായി കേരളത്തിലെ ഏറ്റവും 'വലിയ ഗൃഹോപകരണ വിപണന ശൃംഖല പിട്ടാപ്പിള്ളിൽ ഏജൻസീസിൽ ജോലി ഒഴിവുകൾ.

ഗൃഹോപകരണ വിപണന രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ കേരളത്തിലെ നിലവിലുള്ള ഷോറൂമുകളിലേക്കും നിലമ്പൂർ, പന്തളം, കാട്ടാക്കട, റാന്നി, കക്കാട്, കുന്നംകുളം എന്നിവിടങ്ങളിൽ പുതിയതായി തുടങ്ങുന്ന ബ്രാഞ്ചുകളിലേക്കും താഴെപ്പറയുന്ന തസ്തികകളിലേക്ക് യുവാക്കളുടെ അപേക്ഷ ക്ഷണിക്കുന്നു.


▪️ഷോറൂം മാനേജർ

▪️ഫ്ളോർ മാനേജർ

▪️കാറ്റഗറി മാനേജർ

    (Home Appliances, Mobile & Digital)

 ▪️സെയിൽസ് എക്സിക്യൂട്ടീവ് .

▪️മാനേജ്മെന്റ് ട്രെയിനീസ്


ആകർഷകമായ വ്യക്തിത്വവും, ഉപഭോക്താക്കളുമായി ഹൃദ്യമായി ഇടപെടാനും കഴിവുള്ള ബിരുദധാരികളായ യുവാക്കൾ താഴെ കൊടുത്തിരിക്കുന്ന നമ്പറിലേക്ക് ബയോഡാറ്റ വാട്ട്സാപ്പ് ചെയ്യുകയോ, ഇമെയിൽ ഐഡിയിലേക്ക് ബയോഡാറ്റ അയക്കുകയോ ചെയ്യുക.

പ്രായപരിധി : 20-45

pittappillilcareer@gmail.com


അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവ്

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലുള്ള അങ്കണവാടികളില്‍ നിലവിലുള്ള സ്ഥിരം വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവുകളിലേക്കും ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. പ്രായം 2023 ജനുവരി ഒന്നിന് 18നും 46നും ഇടയില്‍. വര്‍ക്കര്‍ തസ്തികയില്‍ എസ്.എസ്.എല്‍.സിയാണ് യോഗ്യത. പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് വിജയിച്ചവര്‍ക്കും മുന്‍പരിചയ മുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്. ഹെല്‍പ്പര്‍ തസ്തികയില്‍ മലയാളം എഴുതുവാനും വായിക്കാനും അറിഞ്ഞിരിക്കണം. എസ്.എസ്.എല്‍.സി വിജയിച്ചവര്‍ ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കേണ്ടതില്ല.

അപേക്ഷ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ് ഓഫീസ്, ബ്ലോക്ക് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷ ലഭിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 17ന് വൈകിട്ട് അഞ്ചുവരെ. 2016ല്‍ അപേക്ഷിച്ചവര്‍ വീണ്ടും അപക്ഷിക്കേണ്ടതില്ല.

ഫോണ്‍: 0472 2841471

Comments

Popular posts from this blog

TODAY MATCH LIVE

Euro Cup Football Live Match