Latest vacancy Typist Job






ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ (ഇഗ്നോ) ജൂനിയർ അസിസ്റ്റന്റ് കം ടൈപ്പി സ്റ്റിന്റെ 200 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.



ജനറൽ-83, എസ്.സി.-29, എസ്. സി.-12, ഒ.ബി.സി.-55, ഇ.ഡബ്ല്യു. എസ്.-21 എന്നിങ്ങനെയാണ് ഒഴിവുകൾ. ഭിന്നശേഷിക്കാർക്ക് 9 ഒഴിവും വിമുക്തഭടന്മാർക്ക് 20 ഒഴിവും കായികതാരങ്ങൾക്കായി 10 ഒഴിവും നീക്കിവെച്ചിട്ടുണ്ട്. ശമ്പളം: 19,900-63,200 രൂപ.


യോഗ്യത: പ്ലസ്ട്ടു, മിനിറ്റിൽ 40 ഇംഗ്ലീഷ് വാക്ക്/ 35 ഹിന്ദി വാക്ക് കംപ്യൂട്ടർ ടൈപ്പിങ് സ്പീഡ്. പ്രായം: 18-27 വയസ്സ്. ഉയർ ന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി. (എൻ. സി.എൽ.) വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് 10 വർഷത്തെ (എസ്.സി., എസ്.ടി.-15, ഒ.ബി.സി. -എൻ.സി.എൽ.-13) ഇളവ് ലഭിക്കും. കായികതാരങ്ങൾക്ക് അഞ്ച് വർഷത്തെ (എസ്.സി., എസ്.ടി.- 10 വർഷം) ഇളവുണ്ട്. വിധവകൾ ക്കും പുനർവിവാഹം ചെയ്തിട്ടില്ലാ ത്ത വിവാഹമോചിതകൾക്കും 35 വയസ്സ് വരെ (എസ്.സി, എസ്.ടി.- 40 വയസ്സ് വരെ) അപേക്ഷിക്കാം. വിമുക്തഭടന്മാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.


പരീക്ഷ: തിരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളായി കംപ്യൂട്ടർ അധിഷ്ടിത പരീക്ഷ യുണ്ടാവും. ടയർ വൺ പരീക്ഷ മൾട്ടിപ്പിൾ ചോയ്സ് മാതൃകയി ലായിരിക്കും. ജനറൽ അവേർനെ സ്സ്, റീസണിങ് ആൻഡ് ജനറൽ ഇന്റലിജൻസ്, മാത്തമാറ്റിക്കൽ എബിലിറ്റി, ഹിന്ദി ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രി ഹെൻഷൻ, കംപ്യൂട്ടർ നോളജ് എന്നിവയിൽ നിന്നായിരിക്കും ചോദ്യങ്ങൾ. 150 ചോദ്യങ്ങളു ണ്ടായിരിക്കും. ആകെ 150 മാർ ക്കിനായിരിക്കും പരീക്ഷ. തിരുവനന്തപുരം, എറണാകുളം/ മൂവാറ്റുപുഴ എന്നിവിടങ്ങളിൽ പരീ ക്ഷാകേന്ദ്രമുണ്ടാവും. ടയർ-I-ൽ യോഗ്യത നേടുന്നവർ. ടയർ -II പരീ | ക്ഷയായ സ്തിൽ ടെസ്റ്റ്/ ടൈപ്പിങ് * അഭിമുഖീകരിക്കണം.


അപേക്ഷാഫീസ്: 1000 രൂപയും (വനിതകൾക്കും എസ്.സി., എസ്. ടി. വിഭാഗക്കാർക്കും 600 രൂപ.) പ്രോസസ്സിങ് ചാർജും ജി.എസ്. ടി.യും. ഭിന്നശേഷിക്കാർക്ക് ഫീസ് ഇല്ല). ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.


അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയോ ടൊപ്പം ഫോട്ടോ, ഒപ്പ്, സർട്ടിഫി ക്കറ്റുകൾ എന്നിവ നിർദിഷ്ട മാതൃ കയിൽ അപ്ലോഡ് ചെയ്യണം.


വിശദവിവരങ്ങൾ https://recruitment.nta.nic.in  വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 20.

APPLY NOW

Comments

Popular posts from this blog

TODAY MATCH LIVE

Euro Cup Football Live Match