നാഷണല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി അപേക്ഷ ക്ഷണിച്ചു
കോട്ടയം: നാഷണല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി പരീക്ഷയ്ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.
യോഗ്യത : പന്ത്രണ്ടാം ക്ലാസ് അനിവാര്യം. എയര്‍ ഫോഴ്‌സ്, നേവി വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്നവര്‍ പന്ത്രണ്ടാം ക്ലാസില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ പഠിച്ചവരായിരിക്കണം. പ്രായം: 2005 ജനുവരി രണ്ടിനും 2008 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം.
കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ആറിനാണ്. വിശദവിവരങ്ങള്‍ക്ക് www.upsc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക: യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് (എംപ്ലോയ്‌മെന്റ് എക്‌സ് ചേഞ്ച് വകുപ്പിന് കീഴിലുള്ള സ്ഥാനം) മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, കോട്ടയം 686 560. ഫോണ്‍: 0481 2 731 025.
Comments
Post a Comment